Latest NewsInternational

എണ്ണകപ്പല്‍ തടഞ്ഞു വെച്ചത് പ്രതിസന്ധി രൂക്ഷമാക്കുന്നു; ബ്രിട്ടനുള്ള തിരിച്ചടി എങ്ങനെ എന്ന് വ്യക്തമാക്കി ഇറാന്‍

ന്യൂയോര്‍ക്ക്: എണ്ണയുമായി സിറിയയിലേക്ക് പോവുകയായിരുന്ന ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ കപ്പല്‍ ദ ഗ്രേസ് വണ്‍, ബ്രിട്ടീഷ് അധീനതയിലുള്ള ജിബ്രാള്‍ട്ടറില്‍ തടഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടണതിരെ മുന്നറിയിപ്പുമായി ഇറാന്‍. തടഞ്ഞുവെച്ച എണ്ണകപ്പല്‍ വിട്ടയച്ചില്ലെങ്കില്‍ ബ്രിട്ടന്റെ എണ്ണകപ്പല്‍ പിടിച്ചെടുക്കുമെന്ന് ഇറാനിലെ റെവലൂഷണറി ഗാര്‍ഡ്‌സിന്റെ കമാന്‍ഡര്‍ മൊഹ്‌സന്‍ റെസായ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

പിടിച്ചുവെച്ച എണ്ണകപ്പലുകള്‍ വിട്ടയച്ചില്ലെങ്കില്‍ ബ്രിട്ടന്റെ എണ്ണകപ്പല്‍ പിടിച്ചെടുക്കുമെന്നാണ് ഇറാന്റെ പുതിയ ഭീഷണി. ഇറാന്‍ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. ‘മികച്ച വാര്‍ത്ത’ എന്നാണ് ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തതിനെ യു.എസ് സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ വിശേഷിപ്പിച്ചത്.

2015 ലെ ആണവ കരാറില്‍നിന്ന് ഇറാന്‍ പിന്‍വാങ്ങിയതിന് ശേഷം ട്രംപ് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയും കര്‍ശന നടപടി എടുക്കുമെന്നും ഭീഷണിപ്പെടുത്തി. 2015 ലെ ആണവകരാര്‍ ലംഘിച്ച് കഴിഞ്ഞ ദിവസമാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ സംഭരണം കൂട്ടിയത്.

ബ്രിട്ടീഷ് നാവികസേന ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്ന് വ്യാഴാഴ്ച്ചയാണ് ഗ്രേസ് വണ്‍ എന്ന സുപ്പര്‍ ടാങ്കര്‍ പിടികൂടിയത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നുവെന്ന് സംശയിച്ചാണ് എണ്ണകപ്പല്‍ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button