അബുദാബി: പുതുതായി ഡ്രൈവിങ് ലൈസൻസ് ലഭിച്ച യുവ ഡ്രൈവർമാരുടെ വാഹനങ്ങളിൽ വേഗപ്പൂട്ട് സ്ഥാപിക്കണമെന്ന നിർദേശവുമായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കൗൺസിൽ. 18നും 35നും ഇടയിൽ പ്രായമുള്ളവർക്കു ലൈസൻസ് ലഭിച്ചാൽ ആദ്യ 2 വർഷം വാഹനത്തിൽ വേഗനിയന്ത്രണ സംവിധാനം സ്ഥാപിക്കാനാണ് നിർദേശം. വാഹനവുമായി റോഡിൽ ഇറങ്ങുന്നവരുടെ പെരുമാറ്റവും മറ്റും നിരീക്ഷിക്കും. വാഹനാപകടങ്ങളിൽ യുവാക്കളുടെ പങ്ക് വർധിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം.
Post Your Comments