മോഗ: കുട്ടികളെ വിദേശത്തേക്ക് അയക്കാമെന്ന് പറഞ്ഞ് രക്ഷിതാക്കളില്‍ നിന്നും പണം തട്ടിയ കേസിലെ പ്രതികളായ പെൺകുട്ടികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി. നീതി ലഭിക്കാന്‍ സ്വന്തം രക്തം കൊണ്ടാണ് രാഷ്ട്രപതിക്ക് കത്തെഴുതിയത്.
തങ്ങൾ യഥാർത്ഥത്തിൽ കുറ്റവാളികളല്ലെന്നും പോലീസ് വഞ്ചനാക്കുറ്റം ആരോപിച്ച് കെണിയില്‍ പെടുത്തിയിരിക്കുകയാണെന്നും പഞ്ചാബ് സ്വദേശികളായ പെണ്‍കുട്ടികൾ കത്തിൽ ആരോപിക്കുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തങ്ങളെയും കുടുംബത്തേയും ദയാവധത്തിന് വിധേയമാക്കണമെന്നും അവർ പറയുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും കത്തില്‍ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
അതേസമയം പെണ്‍കുട്ടികളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ക്രിമിനല്‍ കേസാണ് പെണ്‍കുട്ടികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും മോഗ പൊലീസ് വ്യക്തമാക്കി.
Post Your Comments