Latest NewsKerala

വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് വൈകില്ല, മഞ്ചേശ്വരത്ത് അനിശ്ചിതത്വം തന്നെ; ടിക്കറാം മീണ

തിരുവനന്തപുരം: 2016-ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും ജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരനാണ്. വടകര എംപിയായി തെരഞ്ഞെടുക്കപ്പെട്ട മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജിവച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേസ് തടസ്സമാവില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതേസമയം മഞ്ചേശ്വരം കേസില്‍ ഹൈക്കോടതിയില്‍ നടപടികള്‍ തീരാത്തത് അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നുള്ള മുരളീധരന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണു കുമ്മനം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വത്തുവിവരത്തില്‍ യഥാര്‍ഥ ആസ്തി, ബാധ്യതകള്‍ മറച്ചുവച്ചുവെന്നായിരുന്നു എതിര്‍ സ്ഥാനാര്‍ഥി കൂടിയായിരുന്ന കുമ്മനത്തിന്റെ ആരോപണം.

ജനപ്രിയ കമ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ എന്ന നിലയിലുള്ള ആസ്തി, ബാധ്യതകള്‍ എന്നിവ മുരളീധരന്‍ കൃത്യമായി സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടി. ഇതിനെതിരെ മുരളീധരന്‍ സുപ്രീം കോടതിയില്‍ നിന്നു സ്റ്റേ സമ്പാദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button