KeralaLatest News

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ലെന്ന് കോളേജ് അധികൃതര്‍; നിലപാടിനെതിരെ സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

കോട്ടയം : ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ലെന്ന് പാലാ അല്‍ഫോണ്‍സാ കോളജ് അധികൃതര്‍. എന്നാല്‍ കോളേജിന്റെ നിലപാട് തള്ളിയിരിക്കുകയാണ് സര്‍ക്കാര്‍. ഒരു കോളജിന് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി അപേക്ഷിച്ചാല്‍ കോളജുകള്‍ പ്രവേശനം നല്‍കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രി കെ.ടി.ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോളജുകളിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവേശനത്തിനെതിരെ വനിതാ കോളജായ പാല അല്‍ഫോണ്‍സ കോളജാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി , അന്തിമ തീരുമാനം സര്‍ക്കാരിനു വിടുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ കോളേജുകളിലെ കോഴ്‌സുകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി അധികമായി രണ്ട് സീറ്റ് അനുവദിച്ച ഉത്തരവില്‍ ഉറച്ചുനില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

വനിതാ കോളജുകള്‍ക്ക് പ്രത്യേക പരിഗണന ഉത്തരവിലില്ല. അതിനാല്‍ ഒരു കോളജിനോട് മാത്രമായി വിവേചനപരമായ നിലപാടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വനിതാ കോളജായതിനാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അനുവദിച്ച അധിക സീറ്റ് വേണ്ടെന്നായിരുന്നു കോളജിന്റെ നിലപാട്. കോളജുകളുടെ വിവേചനപൂര്‍ണമായ നിലപാടിനെതിരെ നിരവധിപേര്‍ രംഗത്തെത്തി. നടിയും മോഡലുമായ അഞ്ജലി അമീര്‍ , ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം തുടങ്ങിയവര്‍ സര്‍ക്കാര്‍ നിലപാടില്‍ ഏറെ സന്തോഷമുണ്ടെന്ന് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button