NattuvarthaLatest NewsKerala

മദ്യവില്‍പനശാലയില്‍ വൻ തീപിടിത്തം : ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്

പറവൂര്‍: മദ്യവില്‍പനശാലയില്‍ വൻ തീപിടിത്തം. എറണാകുളം വടക്കൻ പറവൂരിൽ തത്തപ്പിള്ളിയിലുള്ള ബിവറേജസ് കോർപ്പറേഷന്‍റെ ചില്ലറ വിൽപ്പന ശാലയിൽ രാവിലെയാണ് തീപിടിത്തമുണ്ടായത്. ആലുവയിൽ നിന്നും പറവൂരിൽ നിന്നും അഗ്നിശമനസേനയുടെ നാല് യൂണിറ്റ് ഫയ‌ർ എൻജിനുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ബിവേറജസ് പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത്  സ്കൂൾ വിദ്യാർത്ഥികളാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ പ്രദേശവാസികളെ വിവരം അറിയിക്കുകയും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയുമായിരുന്നു.

ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. മദ്യക്കുപ്പികൾ കത്തിനശിച്ചു. കഴിഞ്ഞ ദിവസത്തെ കളക്ഷൻ തുകയായ മൂന്ന് ലക്ഷം രൂപ ക്യാഷ് ചെസ്റ്ററിൽ ഉണ്ടായിരുന്നു. ഇത് നഷ്ടപ്പെട്ടിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇത് ഉടൻ കണ്ടെത്തുമെന്നും നാശനഷ്ടം എത്രയെന്നു പിന്നീട് കൃത്യമായി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button