തിരുവനന്തപുരം : ജര്‍മ്മന്‍ യുവതി ലിസ വെയ്‌സിനെ കാണാതായ സംഭവത്തിൽ ഇന്‍റര്‍പോള്‍ യെല്ലോ നോട്ടീസ് പുറത്തിറക്കും. ലിസയെ കണ്ടെത്താൻ കേരളാ പോലീസ് ഇന്റർപോളിന്റെ സഹായം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിവിധ രാജ്യങ്ങള്‍ക്ക് ഇന്‍റര്‍പോള്‍ ലിസ വെയിൽസിന്‍റെ വിവരങ്ങൾ കൈമാറും.
മാര്‍ച്ച് ഏഴിന് യുകെ പൗരനായ സുഹൃത്തിനൊപ്പം ലിസ തിരുവനന്തപുരത്തെത്തിയെന്നാണ് വിവരം. മാര്‍ച്ച് 10ന് ലിസ അമ്മയ്ക്ക് സന്ദേശം അയച്ചു. മതപരിവര്‍ത്തനം നടത്തുന്നത് സംബന്ധിച്ചായിരുന്നു സന്ദേശം. കൂടുതൽ വിവരങ്ങൾക്കായി ജര്‍മ്മന്‍ കോണ്‍സുലേറ്റിന്‍റെ സഹായത്തോടെ ലിസയുടെ അമ്മയുമായി പോലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും
ലിസയുടെ സുഹൃത്ത് മാര്‍ച്ച് 10ന് തിരികെ പോയിയെന്നാണ് പോലീസിന് ലഭിച്ച വിവരം.
അമൃത ആശ്രമം സന്ദര്‍ശിക്കാനാണ് കേരളത്തിലേക്ക് എത്തിയതെന്ന് ലിസ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍, ലിസ അമൃത ആശ്രമത്തിലേക്ക് എത്തിയിട്ടില്ലെന്ന് ആശ്രമം അധികൃതര്‍ പ്രതികരിച്ചിരുന്നു.
ലിസ കടുത്ത മനസിക സംഘർഷത്തിലായിരുന്നുവെന്ന് സഹോദരി കരോളിൻ പറഞ്ഞു. തുടര്‍ന്ന് യാത്രകളിലൊന്നില്‍വെച്ചാണ് ലിസ തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും.തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ലിസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്. എന്നാൽ പിന്നീട് ലിസ വിവാഹമോചിതയായി.കുട്ടികൾ ഭർതൃമാതാവിനൊപ്പം അമേരിക്കയിലാണ് കഴിയുന്നത്.
Post Your Comments