ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ അടുത്ത മാസം അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. മണ്ഡലത്തില്‍ അനധികൃതമായി പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നത്. ഡിഎംകെ സ്ഥാനാര്‍ത്ഥിയായിരുന്ന കതിര്‍ ആനന്ദിന്റെ വസതിയില്‍ നിന്നും ഗോഡൗണില്‍ നിന്നുമായി 1.5 കോടിയോളം വരുന്ന കണക്കില്‍പെടാത്ത പണം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.
ഇതേതുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. ഡിഎംകെ സ്ഥാനാര്‍ത്ഥിയെ മാത്രം അയോഗ്യനാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്ന് അണ്ണാഡിഎംകെ ആവശ്യപ്പെട്ടെങ്കിലും മദ്രാസ് ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. നിലവില്‍ അണ്ണാഡിഎംകെയുടെ സിറ്റിങ്ങ് സീറ്റാണെങ്കിലും ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വെല്ലൂര്‍.
അതേസമയം തിരഞ്ഞെടുപ്പ് റദ്ദാക്കിയ തീരുമാനത്തെ ജനാധിപത്യത്തിന്റെ കൊലപാതകമെന്നായിരുന്നു ഡിഎംകെ വിശേഷിപ്പിച്ചത്. വെല്ലൂര്‍ മണ്ഡലത്തില്‍ 23 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഏപ്രില്‍ 10 നായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഡിഎംകെ നേതാവിന്റെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപ പിടികൂടിയത്.
Post Your Comments