Business

മികച്ച നേട്ടം കൈവരിക്കാനാകാതെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി

മുംബൈ : വ്യാപാര ആഴ്ചയിലെ നാലാം ദിനത്തിൽ മികച്ച മുന്നേറ്റം കാഴ്ച്ച വെക്കാനാകാതെ ഓഹരി വിപണി. സെന്‍സെക്സ് 66 പോയിന്റ് ഉയര്‍ന്ന് 399905ലും നിഫ്റ്റി 22 പോയിന്റ് ഉയർന്നു 11939ലുമായിരുന്നു വ്യാപാരം തുടങ്ങിയത്.

ബിഎസ്ഇയിലെ 440 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 245 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. പൊതുമേഖല ബാങ്കുകൾ, ഐടി, ഫാര്‍മ, ഓട്ടോ എന്നീ ഓഹരികളുടെ വ്യാപാരം നേട്ടത്തിലാണ്. ലോഹം വിഭാഗത്തിലെ ഓഹരികള്‍ സമ്മര്‍ദ്ദത്തിലാണ്.

ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, അലഹബാദ് ബാങ്ക്, ഒഎന്‍ജിസി, ഇന്ത്യബുള്‍സ് ഹൗസിങ്, യുപിഎല്‍, ഐഷര്‍ മോട്ടോഴ്സ്, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടൈറ്റാന്‍, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button