റിയാദ് : ജോലി സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. റിയാദിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന മുട്ടം മ്രാല സ്വദേശി പൊട്ടങ്ങേൽ അബ്ദുൽ സലാം (49) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആണ് സംഭവം. കമ്പനിയുടെ ഗോഡൗണിനു സമീപമുള്ള മുറിയിൽ വിശ്രമിക്കുന്നതിനിടെ തീ പടർന്നുപിടിക്കുകയായിരുന്നു. കനത്ത തീയും പുകയും കാരണം അബ്ദുൽ സലാമിന് രക്ഷപെടാൻ സാധിച്ചില്ല. ഒപ്പം മുറിയിൽ ഉണ്ടായിരുന്ന ഈജിപ്ത് സ്വദേശി അഹമ്മദിന് ഗുരുതരമായി പൊള്ളലേറ്റു. മൃതദേഹം റിയാദിൽ സംസ്കരിക്കും.
ഭാര്യ: സിജിമോൾ. മകൻ : അക്ബർഷാ
Post Your Comments