തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഈ മാസം 15 വരെ ഉണ്ടാകില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. 15 ന് ശേഷം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും. ഇന്ന് വൈദ്യുതി ഭവനിൽ നടന്ന കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
നാഷണൽ ഗ്രിഡിൽ നിന്ന് 500 മെഗാവാട്ട് കൊണ്ടുവരാൻ അനുമതി തേടി. വൈദ്യുതി നിരക്ക് കൂട്ടണമെന്ന് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു.യൂണിറ്റ് ശരാശരി 70 പൈസ വേണമെന്നാണ് ആവശ്യം
സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് കുറയുകയും മഴ ലഭ്യമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി അടിയന്തര വിലയിരുത്തലിലേക്ക് പോകുന്നത്. ജലനിരപ്പ് 390 ദശലക്ഷം യൂണിറ്റിലേക്ക് കുറഞ്ഞാൽ ആഭ്യന്തര ഉത്പാദനം കുറക്കേണ്ടി വരും. പകരം വൈദ്യുതി പുറത്തു നിന്ന് കൊണ്ടുവരുന്നതിനുള്ള ലൈൻ ശേഷിയും കുറവാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകാൻ സംസ്ഥാനം നിർബന്ധിക്കപ്പെടുന്നത്.
Post Your Comments