ബെംഗലുരു: കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അഞ്ച് പേരെ പൊലീസ് പിടികൂടി. കര്‍ണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. ഇതില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയും ഉള്‍പ്പെട്ടിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇതിന് ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. വീഡിയോ പ്രചരിക്കുന്നുവെന്ന് മനസിലായതിന് പിന്നാലെ ഐടി ആക്ട് പ്രകാരം പൊലീസ് സ്വമേധയാ കേസെടുക്കുകയാണുണ്ടായത്. വീഡിയോ പ്രചരിക്കുന്നത് തടയാനായിരുന്നു കേസെടുത്തത്. ശേഷം ഇരയായ യുവതിയോട് മുന്നോട്ട് വരാനും പീഡനത്തിനെതിരെ പരാതി നല്‍കാനും പൊലീസ് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
അഞ്ച് പേര് ചേര്‍ന്നാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. ഇവരിലൊരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments