Latest NewsIndia

അധ്യക്ഷൻ രാഹുല്‍ തന്നെ; വോറ അധ്യക്ഷനെന്ന വാ​ര്‍​ത്തയെ തള്ളി കോൺഗ്രസ്

വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്നു​ള്ള രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ രാ​ജി എ​ഐ​സി​സി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്. പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ രാ​ഹു​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി തു​ട​രു​മെ​ന്ന് പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

മു​തി​ര്‍​ന്ന നേ​താ​വ് മോ​ത്തി​ലാ​ല്‍ വോ​റ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​നാ​കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും പാ​ര്‍​ട്ടി വ്യ​ക്ത​മാ​ക്കി. എന്നാൽ ഇതിനെ കുറിച്ച് സോണിയ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ട്വി​റ്റ​റി​ലൂ​ടെ ത​ന്‍റെ രാ​ജി​ക്ക​ത്ത് പു​റ​ത്ത് വി​ട്ട​ത്.

നാ​ലു​പേ​ജു​ള്ള രാ​ജി​ക്ക​ത്ത് പ​ര​സ്യ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ എ​ന്ന ബ​യോ​യും ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് അ​ദ്ദേ​ഹം ഒ​ഴി​വാ​ക്കി​യി​രു​ന്നു. പ​ക​രം, കോ​ണ്‍​ഗ്ര​സ് അം​ഗ​മെ​ന്നും പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മെ​ന്നും ചേ​ര്‍​ത്തു. ഇ​തി​നൊ​ക്കെ, പി​ന്നാ​ലെ​യാ​ണ് മോ​ത്തി​ലാ​ല്‍ വോ​റ താ​ത്കാ​ലി​ക പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നാ​കു​ന്നു​വെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button