ശരീരവേദന കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചൂടുവെള്ളം ധാരാളം ഒഴിച്ചുള്ള കുളി ത്വക്കിലെ എണ്ണമയം നഷ്ടമാകാനും വരണ്ടുപോകാനും ഇടയാക്കിയേക്കാം. രണ്ടോ മൂന്നോ മിനിറ്റ് നേരം മാത്രമേ ശരീരത്തിൽ ചൂട് വെള്ളം ഒഴിച്ച് കുളിക്കാൻ പാടുള്ളു. ഒരുപാട് ചൂടുള്ള വെള്ളം ഉപയോഗിച്ചാൽ ത്വക്കിനു ചൊറിച്ചിലുണ്ടാകാനും അത് വീങ്ങി കട്ടിയുള്ളതാകാനും ഇടയാകും. ഓരോരുത്തരുടേയും ശീരത്തിനു താങ്ങാനാവുന്ന താപം വ്യത്യസ്തമാണ്. ചൂടുവെള്ളത്തിൽ കൈവിരൽ മുക്കി അനുയോജ്യമായ രീതിയിൽ ചൂട് ക്രമീകരിക്കാം.
സോപ്പ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. എണ്ണമയം കൂടൂതലുള്ള ചർമമുള്ളവർക്ക് ഉയർന്ന പിഎച്ച് ഉള്ള സോപ്പുകൾ ഗുണം ചെയ്യും. വരണ്ട ചർമമുള്ളവർക്ക് ഗ്ലിസറിൻ അടങ്ങിയ സോപ്പുകൾ ഉപയോഗിക്കാം .ഇത് ത്വക്കിലെ ഈർപ്പം നഷ്ടമാകാതെ സഹായിക്കും.
Post Your Comments