മുംബൈ: സ്മാർട് ഫോൺ നിർമാണ രംഗത്ത് ഓരോ നിമിഷവും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ചൈനീസ് കമ്പനിയാണ് വിവോ. വിവോയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലവതരിപ്പിച്ചു. വിവോ Z1 പ്രോ എന്ന പേരിൽ അവതരിപ്പിച്ച ഹാൻഡ്സെറ്റിന്റെ പിന്നിൽ മൂന്നു ക്യാമറകള്‍ കാണാം. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫോണെന്ന് കമ്പനിയുടെ അവകാശവാദം. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 SOC വാഗ്ദാനം ചെയ്യുന്ന വിവോയുടെ ആദ്യ ഫോണാണ് Z1 പ്രോ. 32 മെഗാപിക്സലിന്റെ ‘ഇൻ-ഡിസ്പ്ലേ’ (ഹോൾ പഞ്ച്) സെൽഫി ക്യാമറയും ഇതിലുണ്ട്. കൂടാതെ, ഗെയിം മോഡ് 5.0 ഉപയോഗിച്ച് വിവിധ ഗെയിമുകള്‍ ഗെയിമിഷ്ടപ്പെടുന്നവർക്ക് കളിക്കാവുന്നതാണ്.
ഇന്ത്യയിൽ വിവോ Z1 പ്രോയുടെ അടിസ്ഥാന വില 14,990 രൂപയാണ്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 16,990 രൂപയും, ടോപ്പ് എൻഡ് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,990 രൂപയുമാണ് വില. വിവോ Z1 പ്രോയുടെ എല്ലാ വേരിയന്റുകളും മിറർ ബ്ലാക്ക്, സോണിക് ബ്ലാക്ക്, സോണിക് ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമായിരിക്കും. ജൂലൈ 11 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവയിലൂടെ വിവോ Z1 പ്രോ വിൽപന നടക്കും. ഐ സി ഐ സി ഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 750 രൂപ ക്യാഷ്ബാക്ക് ലഭിക്കും. വിവോ ഇന്ത്യ ഇ-സ്റ്റോറിൽ നിന്നുള്ള വാങ്ങലുകൾക്ക് റിലയൻസ് ജിയോ ഓഫറും ലഭിക്കും. കമ്പനി അറിയിച്ചു.
Post Your Comments