ന്യൂ ഡൽഹി: 2008 ജനുവരിയിൽ ടാറ്റ കമ്പനി അവതരിപ്പിച്ച ബജറ്റ് കാറായിരുന്നു നാനോ. ഒരു ലക്ഷം രൂപയ്ക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള കാർ എന്നതായിരുന്നു ടാറ്റയുടെ പ്രഖ്യാപനം. എന്നാൽ നാനോ കാറിന്റെ ഉൽപ്പാദനം നിർത്തിയതായാണ് വാഹന ലോകത്തുനിന്ന് പുറത്തു വരുന്ന വാർത്ത.
ഈ വർഷം ജനുവരിക്ക് ശേഷം ഒരൊറ്റ നാനോ കാർ പോലും നിർമ്മിച്ചിട്ടില്ലെന്ന് കമ്പനിയുടെ ഔദ്യോഗിക രേഖകളിൽ പറയുന്നു. അതുപോലെ ഫെബ്രുവരിക്ക് ശേഷം ഒരൊറ്റ നാനോ കാർ പോലും വിൽക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഔദ്യോഗികമായി നാനോ കാറിന്റെ ഉൽപ്പാദനം നിർത്തിയിട്ടില്ലെന്ന് കമ്പനി പറയുന്നു. ആവശ്യത്തിനനുസരിച്ചാണ് നാനോ കാർ വിൽക്കുന്നതെന്നാണ് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നത്.
Post Your Comments