മോസ്കോ: നാവികസേനയുടെ അന്തര്‍വാഹിനിയില്‍ ഉണ്ടായ തീപിടിത്തത്തിൽ 14 സേനാംഗങ്ങള്‍ വെന്തുമരിച്ചു.റഷ്യന്‍ നാവികസേനയുടെ അന്തര്‍വാഹിനിയിലാണ് തീപിടുത്തമുണ്ടായത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്.തീപിടുത്തത്തിൽ നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
റഷ്യന്‍ തീരത്തു വച്ചാണ് തീപിടിത്തമുണ്ടായത്. പിന്നീട് തീയണച്ചു. അന്തര്‍വാഹിനി ഇപ്പോള്‍ നോര്‍ത്തേണ്‍ ബേസായ സെവെറോമോര്‍സ്കില്‍ എത്തിച്ചെന്നും മന്ത്രാലയം അറിയിച്ചു.തിങ്കളാഴ്ച റഷ്യൻ പ്രദേശത്തെ ജലാശയങ്ങളിൽ കപ്പൽ അളവെടുക്കുന്നതിനിടയിലാണ് അന്തര്‍വാഹിനിയിൽ തീപിടിച്ചത്. നാവികസേനയുടെ കമാൻഡർ-ഇൻ-ചീഫിന്റെ കീഴിൽ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
സംഭവം അറിഞ്ഞതോടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്ത ദിവസം പങ്കെടുക്കാനിരുന്ന പരിപാടികളെല്ലാം റദ്ദാക്കി. പ്രതിരോധമന്ത്രി സെർജി ഷോയിഗുമായി പുടിൻ ചർച്ച നടത്തി. സംഭവം റഷ്യൻ നാവികസേനയ്ക്ക് വലിയ നഷ്ടമാണെന്ന് പുടിൻ വ്യക്തമാക്കി.അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങള്‍ റഷ്യന്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
Post Your Comments