
കോട്ടയം: ഈരാറ്റുപേട്ടയില്‍ ഭീകരവാദ ബന്ധമുള്ള സംഘടനകളുടെ വേരുകള്‍ ഉണ്ടെന്ന വിവരം ആശങ്കയുണ്ടാക്കുന്നെന്ന് ജനപക്ഷം രക്ഷാധികാരി പി.സി. ജോര്‍ജ് എംഎല്‍എ. തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചവര്‍ക്ക് 23 സ്ഥലങ്ങളില്‍ സ്വീകരണം നല്‍കിയെന്ന് പറയുന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത് പറയുന്നതെന്നും ആദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലു പതിറ്റാണ്ടുകാലമായി താന്‍ സംരക്ഷിച്ചു വന്നിരുന്ന ഈ നാടിന്റെ മതേതരത്വം തകര്‍ക്കാന്‍ ഒരു സംഘം ശ്രമിക്കുമ്ബോള്‍ അത് നോക്കി നില്‍ക്കാന്‍ ജനപ്രതിനിധി എന്ന നിലയില്‍ ആവില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി മുസ്ലിം സമൂഹത്തെയും തന്നെയും തമ്മിലകറ്റാന്‍ ആസൂത്രിതമായ ശ്രമമുണ്ട്, അത് 2011, 2016 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബോദ്ധ്യപ്പെട്ടു.
2016-ല്‍ നാല് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് വിഭജിച്ചതുകൊണ്ട് മാത്രമാണ് ഈരാറ്റുപേട്ടയില്‍ ഭൂരിപക്ഷം നേടാനായതെന്നും ജോര്‍ജ് വ്യക്തമാക്കി. കേരളജനപക്ഷം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിസി ജോർജ്ജ്.
Post Your Comments