Latest NewsIndia

നാലു വര്‍ഷമായുള്ള അയൽവാസിയുടെ ക്രൂര ലൈംഗിക പീഡനം ,കൂടാതെ മറ്റൊരു സുഹൃത്തിനെയും വിളിച്ചു വരുത്തി സൽക്കാരം :ഒന്‍പതാം ക്ലാസുകാരിയുടെ തുറന്നുപറച്ചിൽ മാർക്ക് കുറഞ്ഞപ്പോൾ നടത്തിയ കൗൺസിലിംഗിൽ

നാലുവര്‍ഷത്തോളം സ്‌കൂള്‍വിട്ട് വരുന്ന വഴി ഇയാള്‍ തന്നെ പീഡിപ്പിക്കുമായിരുന്നുവെന്നും ഇയാള്‍ മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി.

റായ്പൂര്‍: അയല്‍ക്കാരനായ യുവാവ് തന്നെ നാലു വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി 15കാരിയായ പെൺകുട്ടി .അഞ്ചാം ക്ലാസ് വരെ മികച്ച രീതിയില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിനി ഒന്‍പതാം ക്ലാസിലേക്ക് എത്തിയതോടെ പഠനത്തില്‍ പിന്നോട്ട് പോയത് കണ്ട് സംശയിച്ച്‌ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് കൗണ്‍സിലിങ്ങ് നടത്തിയത്. കൗണ്സിലിങ്ങിൽ ആണ് പെൺകുട്ടി ഇത് തുറന്നു പറഞ്ഞത്. ആദ്യം സംസാരിക്കാന്‍ മടിച്ച പെണ്‍കുട്ടി പിന്നീട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രിന്‍സിപ്പലിനോട് കാര്യങ്ങള്‍ വിവരിച്ചത്.

ആരോടെങ്കിലും പറഞ്ഞാല്‍ ഇയാള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ഛത്തിസ്ഖഡിലെ ബലോഡ് ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. താന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി പീഡിപ്പിക്കപ്പെട്ടതെന്നും ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ചാണ് 30കാരനായ യുവാവ് തന്നെ ആദ്യം ബലാത്സംഗം ചെയ്തതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. നാലുവര്‍ഷത്തോളം സ്‌കൂള്‍വിട്ട് വരുന്ന വഴി ഇയാള്‍ തന്നെ പീഡിപ്പിക്കുമായിരുന്നുവെന്നും ഇയാള്‍ മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി.

അയാളും തന്നെ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് വിശദമായി മൊഴിയെടുത്ത പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരും വിവാഹിതരാണ്. ഇതിലൊരാള്‍ ബലാത്സംഗ കേസില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. പോക്സോ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button