
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയിൽ ജനജീവിതം സ്തംഭിച്ചു. മഴയെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 4 പേര് മരിച്ചു. മുംബൈ വിമാനത്താവളത്തില്‍നിന്നുള്ള 52 വിമാനങ്ങള്‍ റദ്ദാക്കി. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 45 വര്‍ഷത്തിനിടെയിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ മഴയാണ് ഇന്നലെ മുംബൈയില്‍ അനുഭവപ്പെട്ടത്. ഇന്നു മുതല്‍ അഞ്ചു വരെ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
കനത്ത മഴ തുടരുന്ന സാഹചരത്തില്‍ മുംബൈയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.കനത്ത മഴയെ തുടര്‍ന്ന് റെയില്‍, റോഡ്, വ്യോമ ഗതാഗതങ്ങളും താറുമാറായി. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ അടച്ചു. രണ്ടാം റണ്‍വെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മഴ തുടരുന്നതിനാല്‍ 54 വിമാനങ്ങള്‍ അടുത്ത എയര്‍പോര്‍ട്ടുകളിലേക്ക് വഴി തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.
ജൂണ്‍ മാസത്തില്‍ മുഴുവനായി ലഭിക്കേണ്ട ശരാശരി മഴ 48 മണിക്കൂറില്‍ മാത്രം ലഭിച്ചെന്നാണു വിവരം. കോരിച്ചൊരിയുന്ന മഴയില്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം ഏറെക്കുറെ നിശ്ചലമാണ്. വെള്ളക്കെട്ട്മൂലം നഗരത്തിന്റെ പലഭാഗങ്ങളും ഒറ്റപ്പെട്ടു. മലാഡ് പ്രദേശത്ത് മതില് ഇടിഞ്ഞു വീണു 18 പേര് മരിച്ചു. ഇവിടെ കാര്‍ റോഡിലെ വെള്ളത്തില്‍ മുങ്ങി രണ്ട് പേരും മരിച്ചു. കല്യാണില്‍ മൂന്ന് പേരും പുനെയില്‍ ആറ് പേരും മരിച്ചു. നാസിക്കില്‍ കുടിവെള്ള സംഭരണി തകര്‍ന്ന് അഞ്ച് പേരാണു മരിച്ചത്.
സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ മുംബൈ നഗരത്തില്‍ ഇന്നലെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. മഴയെത്തുടര്‍ന്ന് മുംബൈയില്‍ ഇറങ്ങിയ ജയ്പുര്‍-മുംബൈ വിമാനം റണ്‍വെയില്‍ നിന്ന് തെന്നി മാറി. രാത്രി 11.45 നാണ് സ്പൈസ് ജെറ്റിന്റെ എസ്.ജി 6237 വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments