ബ്രസീലുമായുള്ള തോൽവിക്ക് പിന്നാലെ കോപ അമേരിക്ക ടൂർണമെന്റ് അധികൃതർക്കെതിരെയും റഫറിമാർക്കെതിരെയും വിമർശനവുമായി ലയണല്‍ മെസ്സി. കോപ അധികൃതര്‍ ബ്രസീലിന് അനുകൂലമായി പെരുമാറിയെന്നും അത് ശരിയല്ലെന്നുമായിരുന്നു മെസ്സി ആരോപിച്ചത്. മത്സരത്തില്‍ അഗ്യൂറോയെ വീഴ്ത്തിയതിന് അര്‍ജന്റീനക്ക് റഫറി പെനാല്‍റ്റി നല്‍കിയിരുന്നില്ല. ഇത് വാറില്‍ പരിശോധിക്കാനും ഇവര്‍ തയ്യാറായില്ല. മാച്ച് ഒഫീഷ്യല്‍ വാര്‍ പോലും പരിശോധിച്ചില്ല, ഇത് അവിശ്വസനീയമാണ്. മത്സരത്തിലുടനീളം അത് സംഭവിച്ചു. ബ്രസീല്‍ നമ്മേക്കാള്‍ മികച്ചവരായിരുന്നില്ല. അവര്‍ നേരത്തെ തന്നെ ഗോള്‍ കണ്ടെത്തി. അഗ്യൂറോക്ക് സമ്മാനിക്കാത്ത പെനാല്‍റ്റിയില്‍ നിന്ന് അവര്‍ രണ്ടാമത്തെ ഗോള്‍ കണ്ടെത്തിയെന്നും മെസ്സി വ്യക്തമാക്കി.
Post Your Comments