മുംബൈ: കനത്തമഴയിൽ മതിലിടിഞ്ഞു വീണു 12 പേര് മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈയിലെ മലാദ് പ്രദേശത്താണ് സംഭവം നടന്നത്. തകര്‍ന്നു വീണ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ നാലുപേർ ഗുരുതരാവസ്ഥയിലാണ്.
എൻഡിആർഎഫ് (ദേശീയ ദുരന്ത നിവാരണ സംഘം) ടീം സ്ഥലത്തെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയ ആളുകളെ കണ്ടെത്താൻ അവർ ഡോഗ് സ്ക്വാഡിനെ ഉപയോഗിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് പോലീസും അഗ്നിശമന സേന സംഘങ്ങളും സ്ഥലത്തുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അതേസമയം മുംബൈയിൽ നിന്ന് 40 കിലോമീറ്റർ അകലെ കല്യാണിൽ ഇന്നലെ അർദ്ധരാത്രി മതിൽ ഇടിഞ്ഞു മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം പൂനയില്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ മതിലിടിഞ്ഞുവീണ് 17 പേരാണ് മരിച്ചത്. 40 അടി ഉയരമുളള മതില് സമീപത്തെ കുടിലുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.ശനിയാഴ്ച പുലര്‍ച്ചെ കൊന്തുവ മേഖലയിലാണ് സംഭവമുണ്ടായത്. നിര്‍മാണത്തൊഴിലാളികള്‍ താമസിച്ചിരുന്ന കുടിലുകള്‍ക്ക് മേലെയാണ് മതിലിടിഞ്ഞ് വീണത്.
Post Your Comments