Latest NewsKerala

ജർമൻ വനിതയുടെ തിരോധാനം ; പോലീസ് ഇന്റർപോളിന്റെ സഹായം തേടി

തിരുവനന്തപുരം : ജർമൻ വനിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേരളാ പോലീസ് ഇന്റർപോളിന്റെ സഹായം തേടി. കാണാതായ ലിസ വെയ്സിന്റെ അമ്മയുമായി പോലീസ് വീഡിയോ കോൺഫറൻസിംഗ് നടത്തും.അമൃതാനന്ദമയി മഠത്തിൽ ലിസ പോയിട്ടില്ലെന്ന് പ്രാഥമിക നിഗമനം. ടൂറിസം കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തുകയാണ്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിച്ചു.ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലിസയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാര്‍ച്ച് 5ന് തിരികെ പോയിരുന്നു. ഇയാളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

മാര്‍ച്ച് അഞ്ചിനാണ് ലിസ വെയ്സ് ജര്‍മനിയില്‍നിന്ന് പുറപ്പെട്ടത്. മാര്‍ച്ചില്‍ തിരുവനന്തപുരത്തെത്തിയ മകളെപ്പറ്റി ഒരുവിവരവും ഇല്ലെന്നു കാട്ടി ജര്‍മന്‍ കോണ്‍സുലേറ്റില്‍ മാതാവ് പരാതി നല്‍കിയിരുന്നു. ലിസ വെയ്സ് കേരളത്തിൽ എത്തിയത് ആത്മശാന്തി തേടിയെന്ന് സഹോദരി കരോളിൻ വ്യക്തമാക്കിയിരുന്നു.

എട്ടുവര്‍ഷം മുമ്പാണ് ജര്‍മ്മന്‍ സ്വദേശിനിയായ മുപ്പത്തിയൊന്നുകാരി ലിസ വെയ്സ് ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന് യാത്രകളിലൊന്നില്‍വെച്ചാണ് ലിസ തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും.തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ലിസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്. എന്നാൽ പിന്നീട് ലിസ വിവാഹമോചിതയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button