തിരുവനന്തപുരം: അക്ഷരങ്ങളെ സ്നേഹിക്കാനും വായനയിലേക്ക് മടങ്ങിപ്പോകാനും പുതുതലമുറയ്ക്കാകണമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുരാരേഖാ വകുപ്പ് എസ്. എം. വി. സ്‌കൂളിൽ സംഘടിപ്പിച്ച ചരിത്രരേഖാ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സാങ്കേതിക വിദ്യയുടെ വളർച്ച നേരിട്ടുള്ള വായനയെ ഇല്ലാതാക്കി. വായനയിലൂടെ ലഭിക്കുന്ന ആശയങ്ങൾക്ക് പകരം വെയ്ക്കാൻ മറ്റൊന്നിനുമാകില്ല. പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രദർശനത്തിന്റെ അന്ത:സത്ത വിദ്യാർത്ഥികൾ ഉൾക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു. ചങ്ങമ്പുഴ കൃഷ്ണപിള്ള, പി. കേശവദേവ്, കുമാരനാശാൻ, മഹാത്മാഗാന്ധി എന്നിവരുടെ കൈപ്പട, ഒപ്പ് തുടങ്ങിയ ചരിത്രരേഖകളാണ് പ്രദർനത്തിലുള്ളത്.
Post Your Comments