തിരുവനന്തപുരം: ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തിനു കാരണമായി കെ വി തോമസ് കമീഷന്‍ കണ്ടെത്തിയ ചേര്‍ത്തല, കായംകുളം നിയമസഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ നാലു ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടാനും നിലവിലുള്ള ജംബോ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനും ശുപാര്‍ശ. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി.
ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തത്. നിലവിലുള്ള ജംബോ കമ്മിറ്റികള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ പുനഃസംഘടിപ്പിക്കണം. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ ചേര്‍ത്തലയിലും കായംകുളത്തുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി പിന്നോക്കം പോയത്.
Post Your Comments