കൊച്ചി: ഈ വർഷം കേരളത്തിൽ കൃത്യമായി മഴ ലഭിക്കാത്തതുമൂലം ലോഡ് ഷെഡ്‌ഡിങ്ങിന് സാധ്യതയുണ്ടെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. അടുത്ത് വരുന്ന ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ കാര്യം കൂടുതൽ വഷളാകും. വൈദ്യുതി നില ആശങ്കാജനകമായി തുടരുന്നതിനിടെ ഉചിത തീരുമാനങ്ങളെടുക്കാന്‍ വൈദ്യുതി ബോര്‍ഡ് നാലാം തീയതി യോഗം ചേരും.
നിശ്ചിത ഇടവേളകളില്‍ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രിക്കാനാണ് ഉദ്ദേശിക്കുന്നത്. മഴ കിട്ടിയാൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. അണക്കെട്ടുകളില്‍ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ്, കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍, ഓരോ ദിവസത്തേയും ശരാശരി വൈദ്യുതോപയോഗം എന്നിവ കണക്കാക്കി ലോഡ് ഷെഡ്ഡിങിന്റെ സാധ്യതകള്‍ വിലയിരുത്തുന്നമെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി കിട്ടാനുണ്ടെങ്കിലും ഇത് കൊണ്ടു വരാന്‍ ലൈനില്ലാത്തതാണ് പ്രശ്നമായിരിക്കുന്നത്. കൂടംകുളം- ഇടമണ്‍- കൊച്ചി ലൈന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും ഒരു സ്ഥലം കേസില്‍പ്പെട്ടതു മൂലം വൈകുകയാണ്. കൊല്ലം ജില്ലയിലെ ഇടമണ്‍ മുതല്‍ കൊച്ചി വരെ 148 കിലോമീറ്ററില്‍ 600- 650 മീറ്ററിലാണ് തര്‍ക്കം. ഇവിടെ അലൈന്‍മെന്റ് മാറ്റണമെന്ന് പണികള്‍ നടത്തുന്ന പവര്‍ഗ്രിഡ് കോര്‍പറേഷനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഒരു ടവര്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഇത്രയും സ്ഥലത്തിനായി അലൈന്‍മെന്റ് മാറ്റുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് പവര്‍ഗ്രിഡ് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.
Post Your Comments