കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി പരോള്‍കാലയളവില്‍ കോഴിക്കോട്ടെത്തി ക്രിമിനല്‍സംഘവുമായി രഹസ്യകൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. വിയ്യൂര്‍ ജയിലില്‍നിന്ന് പരോളില്‍ ഇറങ്ങിയ കൊടി സുനി ക്രിമിനല്‍ സംഘങ്ങളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ടി.പി വധക്കേസില്‍ നിന്ന് കുറ്റ വിമുക്തനാക്കപ്പെട്ട കോടിയേരി ചിരുന്നംകണ്ടിയില്‍ സി.കെ രജികാന്ത്, പിടിച്ചുപറിക്കേസുകളിലും മറ്റും പ്രതിയായ കാക്ക രഞ്ജിത്ത് എന്നിവരുള്‍പ്പെടുന്ന സംഘത്തെ കോഴിക്കോട്ടെ ഒരു ഫ്‌ലാറ്റില്‍വെച്ച് കണ്ടതിനുള്ള തെളിവുകള്‍ പുറത്ത്.
ഇതേദിവസങ്ങളില്‍ കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന് കൂത്തുപറമ്ബ് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഈ കേസില്‍ ജയിലിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.ഈ തട്ടിക്കൊണ്ടുപോകലിനുശേഷം തിരികെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മടങ്ങുന്നതിനിടെയാണ് കോഴിക്കോട് പാലാഴിയിലെ ഒരു ഫ്‌ളാറ്റില്‍ സംഘം ഒത്തുചേര്‍ന്നത്. ജയിലിനുള്ളില്‍നിന്ന് കൊടി സുനി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്ന കേസുകള്‍ അന്വേഷണത്തിലിരിക്കെയാണ് രഹസ്യ ഒത്തുചേരല്‍ വിവരം പുറത്തുവരുന്നത്.
ജയിലിലിരുന്ന് കൊടി സുനിയുടെ നിര്‍ദേശപ്രകാരം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്നതിന് കാക്ക രഞ്ജിത്ത് ഉള്‍പ്പെട്ട സംഘം പങ്കാളികളായെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കാക്ക രഞ്ജിത്തിനെ അറിയില്ലെന്ന മൊഴിനല്‍കി തടിയൂരുകയായിരുന്നു കൊടി സുനിയുടെ പതിവ്. ആദ്യമായാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പോലീസിന് ലഭിക്കുന്നത്. കാക്ക രഞ്ജിത്തിന് പുറമെ, ദില്‍ഷാദ്, ഫൈസല്‍, സൂരജ്, പ്രകാശന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇതില്‍ പലരും ജീവപര്യന്തംശിക്ഷ കഴിഞ്ഞിറങ്ങിയവരും കൊലക്കേസ് ഉള്‍പ്പെടെയുള്ളവയില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുമാണ്.
Post Your Comments