കെയ്റോ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ വിജയക്കൊടി പാറിച്ച് സെനഗൽ. കെനിയയെ നിലം പതിപ്പിച്ച് മൂന്നു ഗോളുകള്‍ നേടിയാണ് സെനഗല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്.ലിവര്‍പുള്‍ താരം സാദിയോ മാനെയുടെ ഇരട്ടഗോളാണ് സെനഗലിന് വിജയമൊരുക്കിയത്. കളിയുടെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും രൂപം കൊണ്ടത്.
63-ാം മിനിറ്റില്‍ ഇസ്മാലിയ സറിലൂടെ സെനഗല്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. 71,78 മിനിറ്റുകളില്‍ മാനെയും ഗോള്‍വല ചലിപ്പിച്ചു. 76-ാം മിനിറ്റില്‍ ഫിലെമോന് ഒട്ടിനോ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയത് കെനിയയ്ക്ക് തിരിച്ചടിയായി. ഗ്രൂപ്പ് സിയില്‍ നിന്ന് അള്‍ജീരിയയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സെനഗല്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയത്. സെനഗലിന് മൂന്നു മത്സരത്തില്‍ ആറു പോയിന്റുണ്ട്. ജൂലൈ 16 ന് സെനഗൽ ഉഗാണ്ടയെ നേരിടും.
Post Your Comments