Latest NewsIndia

ജമ്മു കാശ്മീരിൽ കുട്ടികളെ പഠിക്കാനനുവദിക്കാതെ സ്‌കൂളുകള്‍ അടപ്പിക്കുന്ന വിഘടനവാദികള്‍ മക്കളെ വിദേശത്തേക്ക് അയക്കുന്നു: അമിത്ഷാ

ഒരു വിഘടനവാദി നേതാവിന്റെ മകന്‍ 30 ലക്ഷം രൂപ ശമ്പളത്തില്‍ സൗദിയിലാണ് ജോലി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു

ന്യൂ ഡല്‍ഹി: ജമ്മുകശ്മീരിലെ വിഘടനവാദികള്‍ക്കെതിര രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരില്‍ സ്‌കൂളുകള്‍ അടപ്പിക്കുന്ന വിഘടനവാദികള്‍ അവരുടെ മക്കളെ വിദേശത്ത് അയച്ച് പഠിപ്പിക്കുകയാണെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.കണക്കുകള്‍ നിരത്തിയാണ് അമിത് ഷാ വിഘടനവാദികള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

ഒരു വിഘടനവാദി നേതാവിന്റെ മകന്‍ 30 ലക്ഷം രൂപ ശമ്പളത്തില്‍ സൗദിയിലാണ് ജോലി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മക്കളെ വിദേശത്ത് പഠനത്തിനും ജോലിക്കുമായി അയക്കുന്നവരുടെ പട്ടിക തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ വിഘടനവാദികളായ 130 പേരുടെ കുടുംബാംഗങ്ങള്‍ വിദേശത്തുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.

നിരന്തരം പ്രക്ഷോഭങ്ങൾ നടത്തി സൈന്യത്തെ കല്ലെറിഞ്ഞു ക്രമസമാധാന നില തകരാറിലാക്കി സ്‌കൂളുകൾ അടപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യസഭയില്‍ ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടാനുള്ള ബില്‍ അവതരിപ്പിക്കുന്നതിനിടയിലാണ് അമിത് ഷാ ഇക്കാര്യമറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button