KeralaLatest News

സ്വർണക്കടത്ത് കേസ് ; പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധിപറഞ്ഞു

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷ സമർപ്പിച്ച എല്ലാ പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.ഓരോരുത്തരും 35000 രൂപ കെട്ടിവെക്കണം.

കേസിൽ ഒന്നാം പ്രതി സുനിൽ കുമാർ, രണ്ടാം പ്രതി സറീന ഷാജി, നാലാം പ്രതി പി കെ റാഷിദ്, ഏഴാം പ്രതി അഡ്വ.എം ബിജു എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.35000 രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, രണ്ട് മാസത്തേക്ക് തിങ്കൾ, വെള്ളി ദിനങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുന്നിൽ ഹാജരാവണം. അതിനു ശേഷം മൂന്നു മാസത്തേക്ക് തിങ്കളാഴ്ച്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവണം.ജാമ്യം ലഭിച്ച പ്രതികൾ എവിടെ താമസിക്കുന്നുവെന്ന വിവരം മജിസ്‌ട്രേറ്റിനെ അറിയിക്കണം.കൂടാതെ തിരുവനന്തപുരം ജില്ല വിട്ട് പോകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button