സുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്കു മുമ്പാണ് ബൈക്ക് യാത്രക്കാര്‍ക്കു നേരെ പാഞ്ഞടുക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഈ വീഡിയോയുടെ ഉറവിടം അന്വേഷിക്കുകയാണ് വനംവകുപ്പ്. ബന്ദിപ്പുര്‍ വനപാതയിലുണ്ടായ സംഭവം എന്ന രീതിയില്‍ ശനിയാഴ്ച മുതലാണ് വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. ബന്ദിപ്പുര്‍ വനപാതയിലാണ് സംഭവം ഉണ്ടായതെന്ന് കന്നട മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ സംഭവത്തില്‍ ദുരൂഹത തോന്നിയതോടെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. പാമ്പ്ര, വട്ടപ്പാടി ഭാഗത്താണ് സംഭവം നടന്നതെന്നും വനംവകുപ്പ് വാച്ചര്‍മാരാണ് വീഡിയോ എടുത്തതെന്നും പറയുന്നുണ്ടെങ്കിലും ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉദ്യോഗസ്ഥരാണ് വീഡിയോ പുറത്തുവിട്ടതെങ്കില്‍ നടപടി ഉണ്ടായേക്കും.
പ്രദേശത്ത് കടുവയുടെ സാന്നിധ്യമറിഞ്ഞവര്‍ ക്യാമറ ഓണ്‍ചെയ്ത്, ചുറ്റിത്തിരിഞ്ഞവരാണ് വീഡിയോ എടുത്തതെന്ന ആരോപണം ഉണ്ടെങ്കിലും കടുവ യാത്രക്കാരെ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവം ഇതുവരെ എവിടെയുമുണ്ടായിട്ടില്ലെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നത്. വയനാട്ടില്‍ വനമേഖലകളിലൂടെ കടന്നുപോവുന്ന റോഡുകളില്‍ കടുവകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ റോഡുമുറിച്ചു കടക്കുന്നത് അപൂര്‍വമല്ല. റോഡ് മുറിച്ചുകടക്കുന്ന ദൃശ്യം ഉപയോഗിച്ച്, യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
Post Your Comments