സാന്‍ഫ്രാന്‍സിസ്‌കോ: തപാല്‍ വഴിയെത്തിയ പാക്കറ്റില്‍ വിഷവാതകം ഉണ്ടെന്ന അറിയിപ്പിനെ തുടർന്ന് മെന്‍ലോപാര്‍ക്കിലെ ഫേസ്ബുക്ക് ആസ്ഥാനം അടച്ചുപൂട്ടി. തപാല്‍ വഴിയെത്തിയ പാക്കറ്റില്‍ ‘സരിന്‍’ എന്ന വിഷവാതകം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ജീവനക്കാരെ ഒഴിപ്പിച്ചത്. എന്നാല്‍ ഈ സംശയം തെറ്റായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ് എന്ന് ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി.
ഫേസ്ബുക്കിന്റെ തപാല്‍ കൈകാര്യം ചെയ്തിരുന്ന വിഭാഗത്തിലെ യന്ത്രമാണ് പാക്കറ്റില്‍ സരിന്‍ വാതകം അടങ്ങിയിട്ടുണ്ടാകാമെന്ന മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു. പിന്നീട് പ്രാദേശിക അധികാരികള്‍ പാക്കറ്റ് വിശദപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അപകടകരമായ ഒരു വസ്തുവും അതിലില്ലെന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments