ബ്രസീൽ: കോപ്പ സെമി ഫൈനല്‍ എന്നതിലുപരി പരസ്പര ശത്രുക്കളായ ബ്രസീലും അര്‍ജന്റീനയും കൊമ്പുകോര്‍ക്കുമ്പോള്‍ ഇരു രാജ്യങ്ങളുടേയും ആരാധകര്‍ക്ക് അത് മറക്കാനാകാത്ത അനുഭവമാകുമെന്ന് തീര്‍ച്ച. കോപ്പയില്‍ തുടര്‍ച്ചയായ രണ്ട് ഫൈനലുകളില്‍ തോറ്റ അര്‍ജന്റീന ഇക്കുറി ദുര്‍ബല ടീമുമായി എത്തുമ്പോള്‍ കിരീടധാരണത്തിന് ശേഷിയുള്ള മികച്ച ടീമുമായാണ് ബ്രസീലിന്റെ വരവ്.
നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും ബ്രസീലും മുഖാമുഖം വരുന്നത്. വെനസ്വേല ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിന്റെ ഫൈനലിലായിരുന്നു ക്ലാസ്സിക്ക് പോരാട്ടം അരങ്ങേറിയത്. ഫൈനലില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍ കിരീടം നേടുകയും ചെയ്തു. ബാപ്റ്റിസ്റ്റ, റോബര്‍ട്ടൊ അയാള (സെല്‍ഫ് ഗോള്‍), ഡാനി ആല്‍വ്സ് എന്നിവരാണ് ഗോള്‍നേടിയത്.
ലോക ഫുട്‌ബോളിലെ ഈ രണ്ട് കരുത്തര്‍ ആകെ ആകെ 110 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. ഇതില്‍ 45 തവണ ബ്രസീല്‍ വിജയിച്ചപ്പോള്‍ അര്‍ജന്റീന 39 വിജയം നേടി. 36 മത്സരം സമനിലയായി. ലോകകപ്പില്‍ രണ്ടെണ്ണത്തില്‍ അര്‍ജന്റീന വിജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളിലാണ് ബ്രസീല്‍ വിജയം നേടിയത്. എന്നാല്‍ കോപ്പയില്‍ വിജയം കൂടുതല്‍ അര്‍ജന്റീനക്കാണ്, 14. എട്ടെണ്ണത്തില്‍ മാത്രമേ ബ്രസീലിന് വിജയിക്കാനായുള്ളു.
Post Your Comments