
ഭോപ്പാല്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് വധഭീഷണി. മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ലീന ജെയ്ന്‍ ആണ് ഇത് സംബന്ധിച്ചുള്ള കത്തിനെ കുറിച്ച് പറഞ്ഞത്. അമിത് ഷാ ഗഞ്ച്ബസോഡ പട്ടണത്തില്‍ വന്നാല്‍ ബോംബ് സ്ഫോടനം നടത്തി വധിക്കുമെന്ന് ഭീഷണിക്കത്തില്‍ പറഞ്ഞതായും അവര്‍ പറഞ്ഞു. കത്തില്‍ പേരോ ഒപ്പോ ഉണ്ടായിരുന്നില്ല. ബസ് സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും സര്‍ക്കാര്‍ ആശുപത്രികളിലും സ്ഫോടനം നടത്തുമെന്നും കത്തിലുണ്ട്.
പരാതിയെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഭോപ്പാലില്‍നിന്ന് ബോംബ് സ്ക്വാഡിനെ വരുത്തിയിട്ടുണ്ടെന്ന് പോലീസും വ്യക്തമാക്കി. തനിക്ക് നേരെയും വധഭീഷണിയുണ്ടെന്നും എംഎല്‍എ പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും വിദിഷ എസ്പി വിനായക് വെര്‍മ വാര്‍ത്താ ഏജന്‍സി പിടിഐയോട് പറഞ്ഞു.
Post Your Comments