ന്യൂ ഡൽഹി: ബാങ്കിങ് തട്ടിപ്പുകാരെ കണ്ടെത്തുവാൻ ഇന്ത്യയിലെ 18 നഗരങ്ങളിലായി 50 കേന്ദ്രങ്ങളിൽ സി ബി ഐ റെയ്ഡ്. 12 സംസ്ഥാനങ്ങളിലെ 18 നഗരങ്ങളിലായി വൻതോതിൽ ബാങ്കിങ് തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സി ബി ഐ റെയ്ഡ് നടത്തിയത്. ഡൽഹി, മുബൈ, ലുധിയാന, താനേ, പുണെ, ഗയ, ചണ്ഡീഗഡ്, ഭോപ്പാൽ, സൂറത്, കോലാർ, തുടങ്ങിയ നഗരങ്ങളിൽ റെയ്ഡ് നടന്നു.
പെട്ടന്നുള്ള റെയ്ഡിൽ 14 കേസുകളിലായി 640 കോടിയുടെ തട്ടിപ്പ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ കേസിൽ പെടുന്ന കമ്പനിയുടെ ഉത്തരവാദപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാകും, സി ബി ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുംബൈയിലെ തയാൽ ഗ്രൂപ്പ് എണ്ണിക്കോവർ, സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യാപാരി ജതിൻ മേഹ്തയുടെ കമ്പനിയുമായി ബന്ധമുള്ള വിൻസോം ഗ്രൂപ്പ്, പഞ്ചാബ് കേന്ദ്രമാക്കിയ ഇന്റർനാഷണൽ ഫുഡ് പാർക്ക്, സുപ്രീം ടെക്സ് മാർക്ക് തുടങ്ങിയ പ്രമുഖ കമ്പനികൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും അറിയിച്ചു. അന്വേഷണവും നടപടിയും തുടരും സിബിഐ അറിയിച്ചു.
Post Your Comments