Latest NewsIndia

കടക്കെണിയിൽ നിന്ന് കരകയറാനായി ആസ്ഥാനം വില്‍ക്കാനൊരുങ്ങി അനില്‍ അംബാനി

വില്‍ക്കാന്‍‌ സാധിച്ചാല്‍,​ 3000 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് അനില്‍ ഇടനില സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്.

മുംബയ്: സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്ന് കരകയറാനായി ആസ്ഥാനം വില്‍ക്കാനൊരുങ്ങി അനില്‍ അംബാനി. മുംബയ് സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിലയന്‍സ് സെന്റര്‍ വില്‍ക്കാനോ വാടകയ്ക്കു നല്‍കാനോ വേണ്ടി അനില്‍ ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണ് ഭീമന്‍ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. വില്‍ക്കാന്‍‌ സാധിച്ചാല്‍,​ 3000 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് അനില്‍ ഇടനില സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്.

ഈ ഓഫീസ് ഉപേക്ഷിച്ച്‌ സൗത്ത് മുംബയിലെ ബല്ലാഡ് എസ്റ്റേറ്റിലെ റിലയന്‍സ് സെന്ററിലേക്കു മടങ്ങാനാണ് അനിലിന്റെ തീരുമാനം. ഇടപാടുകള്‍ക്കായി രാജ്യാന്തര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് ജെ.എല്‍.എല്ലിനെയാണ് ആണു റിലയന്‍സ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അനില്‍ അംബാനി ഗ്രൂപ്പിന് ആകെ 75,000 കോടി കടമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.റിലയന്‍സ് സാമ്രാജ്യം വിഭജിച്ച 2005 മധ്യത്തിലാണു ബല്ലാഡ് എസ്റ്റേറ്റ് അനിലിന്റെ കൈവശമായത്.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനെ സജീവമാക്കാനാണ് ആസ്ഥാന ഓഫിസ് കയ്യൊഴിയുന്നതെന്നാണു സൂചന. ഇതിന് 5000 കോടിയില്‍ താഴെ മാത്രമാണു കടം. ഇതിലൂടെ ആ കടം വീട്ടാമെന്നാണു കമ്പനി കരുതുന്നത്. ഇടപാടുകള്‍ക്കായി രാജ്യാന്തര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് ജെ.എല്‍.എല്‍നെ ആണു റിലയന്‍സ് നിയമിച്ചിട്ടുള്ളത്.

മുമ്പ് ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീഡിഷ് കമ്പനിയായ എറിക്സണ്‍ 462 കോടി രൂപ നല്‍കിയത് സഹോദരനും റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയായിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നടത്തിപ്പിന് എറിക്സണുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള പണം നല്‍കാത്തതാണ് അന്ന് നിയമ യുദ്ധത്തിലേക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button