KeralaLatest News

പോലീസുകര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍: കുറ്റക്കാര്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായ പോലീസ് ഉദ്യാഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

കസ്റ്റഡിയിലിരിക്കവെ പ്രതിയായ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. കൂടാതെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. കുറ്റക്കാരായവരെ സര്‍ക്കര്‍ ഒരിക്കലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നെടുങ്കണ്ടം സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരെ കേസ് എടുത്ത ആരോപണം ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button