മണ്ണഞ്ചേരി: ആലപ്പുഴയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിയെ ഇതുവരെ കണ്ടെത്തിയില്ല. വിദ്യാർഥിയുടെ തിരോധാനത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം. ചേർത്തല എസ്എൻ ട്രസ്റ്റ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മണ്ണഞ്ചേരി സ്വദേശി ലെനിന്‍റെ മകൻ അമർനാഥിനെ കഴിഞ്ഞ മാസം 20 മുതലാണ് കാണാതായത്.
കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും മകനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അമർനാഥിന്റെ പിതാവ് ലെനിൻ ആലപ്പുഴ എസ്പിക്ക് പരാതി നൽകുകയായിരുന്നു.
Post Your Comments