Latest NewsKerala

മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ കൊലപാതകം; ഏകപക്ഷീയമായി വെടിവെച്ചു കൊന്നു എന്ന് ആരോപണം, മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ തെളിവെടുപ്പ് ഇന്ന്

വൈത്തിരി : വയനാട്ടില്‍ മാവോയിസ്റ്റ് നേതാവ് സി.പി.ജലീല്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. ജലീലിന്റെ ഉമ്മയും സഹോദരീ സഹോദരന്മാരുമുള്‍പ്പെടെ 14 പേരോടാണ് ഇന്ന് രണ്ടു മണിക്ക് വയനാട് കളക്ടര്‍ക്കു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം കര്‍ണ്ണാടകം തമിഴ്‌നാട് എന്നിവയുള്‍പ്പെടുന്ന മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍കമ്മറ്റിയില്‍ 4 ദളങ്ങളുണ്ട്.

ഇതിലെ കബനീദളത്തിന്റെ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട സി പി ജലീല്‍. വിക്രം ഗൗഡയാണ് ഈ ദളത്തിന്റെ തലവന്‍. വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് നടന്ന ഏറ്റുമുട്ടലില്‍ തല തുളച്ച വെടിയുണ്ട മാവോയിസ്റ്റ് ജലീലീന്റെ മരണകാരണമായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജലീലിനെ പൊലീസ് ഏകപക്ഷീയമായി വെടിവച്ചു കൊന്നതാണെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

എന്നാല്‍ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത ജലീലിന്റെ ഉമ്മയേയും സഹോദരിമാരെയും ഉള്‍പ്പടെ സാക്ഷികളാക്കിയതില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. നാലു വര്‍ഷമായി ജയിലില്‍ കഴിയുന്ന ജലീലിന്റെ സഹോദരന്‍ സി.പി.ഇസ്മായിലിനോടും കളക്ടര്‍ക്കു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്നു കല്‍പ്പറ്റ കോടതിയും പരിഗണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button