ചെന്നൈ: സഖ്യകക്ഷിയായ ഡിഎംകെ സീറ്റ് നല്കാത്തതിനാല് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്മോഹന് സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് മത്സരിക്കില്ല. തമിഴ്നാട്ടില്‍ നിന്നും മത്സരിക്കാനുള്ള മൂന്നു സ്ഥാനാര്‍ത്ഥികളേയും ഡിഎംകെ പ്രഖ്യാപിച്ചു. ഇതില്‍ മന്മോഹന്റെ പേരില്ല. അതേസമയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ആവശ്യപ്പെടാത്തതിനാല്‍ അദ്ദേഹത്തിന് ഡിഎംകെ സീറ്റ് നല്‍കാതിരുന്നതെന്നാണ് വിവരം.
എംഡിഎംകെ നേതാവ് വൈക്കോ, ഡിഎംകെ അനുഭാവിയും മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ പി വില്‍സണ്‍, ഡിഎംകെ നേതാവ് എം ഷണ്മുഖം എന്നിവരാണ് ഡിഎംകെയുടെ രാജ്യസഭാ സ്ഥാനാര്ത്ഥുികള്. പാര്‍ലമെന്റിലെ ജനകീയപ്രതിരോധത്തിന് മന്‍മോഹന്‍സിംഗിന്റെ സാന്നിധ്യം ആവശ്യമാണെന്ന അഭിപ്രായം ഡിഎംകെയിലും ഉയര്‍ന്നിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് നേരിട്ട് ആവശ്യപ്പെടാത്തതിനാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവേണ്ട എന്ന് മുതിര്‍ന്ന നേതാക്കള്‍ എം.കെ.സ്റ്റാലിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
Post Your Comments