
കൊച്ചി : ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും തലവേദന ഒഴിയാതെ കുരുക്കില്‍ പെട്ടിരിക്കുന്നത് ഏജന്റുമാരാണ്. ജെറ്റില്‍ മുന്‍കൂര്‍ ടിക്കറ്റുകള്‍ ബുക് ചെയ്തിരുന്ന രാജ്യമെമ്പാടുമുള്ള ഏജന്റുമാര്ക്കുണ്ടായ ഏകദേശനഷ്ടം 100 കോടി കടക്കുമെന്നാണു സൂചന. കടക്കെണിയിലായ ജെറ്റ് എയര്‍വേയ്സ് പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ട് രണ്ടുമാസം പിന്നിടുകയാണ്.
ടിക്കറ്റ് ബുക് ചെയ്ത യാത്രക്കാരും കടുത്ത പ്രതിസന്ധിയിലാണ്. ഏപ്രില്‍ 17ന് ജെറ്റ് എയര്‍വേയ്സ് ഔദ്യോഗികമായി പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷമുള്ള യാത്രകള്‍ക്കായി മിക്കവരും വീണ്ടും പണം മുടക്കി മറ്റ് എയര്‍ലൈനുകളില്‍ ടിക്കറ്റ് എടുക്കേണ്ടി വരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ രണ്ടാമതെടുക്കുന്ന ടിക്കറ്റിന്റെ ചെലവു കൂടി ആദ്യ ടിക്കറ്റ് എടുത്തു നല്കിയ ഏജന്റുമാര്‍ വഹിക്കേണ്ടി വരുന്ന സ്ഥിതിയുമുണ്ട്.
കമ്പനി പൂട്ടിയതിനാല്‍ ടിക്കറ്റ് ബുക്കിങ്ങിനായി മുടക്കിയ തുക തിരികെക്കിട്ടാനുള്ള എല്ലാ വഴികളും അടഞ്ഞ അവസ്ഥയിലാണു പ്രമുഖ ഏജന്റുമാരെല്ലാം. കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കും മുന്‍പു വിവിധ രാജ്യങ്ങളിലേക്കു വിസിറ്റിങ് വീസയിലും മറ്റും പോയവര്‍ മടക്കയാത്രയ്ക്കു വഴി കാണാനാവാതെ കടുത്ത പ്രതിസന്ധിയിലാണ്.
Post Your Comments