ജപ്പാൻ: കാലങ്ങൾക്കുശേഷം ജാപ്പനീസ് മത്സ്യത്തൊഴിലാളികള്‍ തിമിംഗല വേട്ടക്കിറങ്ങുന്നു. മൂന്ന് പതിറ്റാണ്ടിനു മുമ്പാണ് ജപ്പാൻ തിമിംഗല വേട്ട നടത്തിയിരുന്നത്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും തിമിംഗല വേട്ട നിരോധിച്ച രാജ്യങ്ങളും കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തി.
തിങ്കളാഴ്ച രാവിലെ വടക്കന്‍ ജപ്പാനിലെ ഹോക്കൈഡോയിലുള്ള കുഷിരോ പട്ടണണമടക്കം പല ഭാഗങ്ങളില്‍ നിന്നും തിമിംഗല വേട്ടക്കായുള്ള കപ്പലുകള്‍ പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്യോഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ശാസ്ത്രീയ ഗവേഷണത്തിനെന്ന പേരില്‍ നേരത്തെ തിമിംഗല വേട്ട നടത്തിയിരുന്ന കപ്പല്‍ കൂട്ടവും പടിഞ്ഞാറന്‍ ജപ്പാനിലെ ഷിമോനോസെകി തുറമുഖത്ത് നിന്ന് പുറപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര തിമിംഗല കമ്മീഷനില്‍ (ഐ ഡബ്ല്യു സി) നിന്ന് പിന്മാറാനുള്ള ടോക്കിയോയുടെ വിവാദ തീരുമാനത്തിന് ശേഷമാണ് ഈ നടപടി.
Post Your Comments