മുംബൈ: വെള്ളിയാഴ്ചമുതല്‍ ശക്തമായി തുടരുന്ന മഴയില്‍ മുങ്ങി മുംബൈ നഗരം. ഗതാഗത സംവിധാനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്. മഴയില്‍ രാവിലെ മുതല്‍ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വാഹന ഗതാഗതം തടസ്സപ്പെട്ടു. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ക്ക് കടന്ന് പോകാനാകാത്ത അവസ്ഥയാണ്.മഴയെ തുടര്‍ന്ന് 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു. വരുന്ന രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
#WRUpdates trains are running on Up & Down Fast Lines between Churchgate -Mumbai Central & traffic on slow lines is expected to be started soon. #WRUpdates @drmbct @RailMinIndia
— Western Railway (@WesternRly) July 1, 2019
കഴിഞ്ഞ 24 മണിക്കൂറില്‍ താനെ ബെലാപൂരില്‍ 111 മില്ലി മീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റില്‍ സാമഗ്രികള്‍ വീണതിനെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയായിരുന്ന മുംബൈയിലെ മറൈന്‍ ലൈന്‍സിലുടെയുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു. സിയോണ്‍ റയില്‍വെ സ്റ്റേഷനില്‍ വെള്ളം കയറി. ഇതിലൂടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചു. 45 വര്‍ഷത്തിനിടെ ഏറ്റവും വൈകിയാണ് ഇത്തവണ മുംബൈയില്‍ കാലവര്‍ഷം എത്തിയിരിക്കുന്നത്. മുംബൈയെ കൂടാതെ നാസിക്കിലും പുണെയിലും കനത്ത മഴ തുടരുകയാണ്.
Train movement has been started at Palghar in Mumbai Division at 08.05 hrs (1/7/19). It was stopped after very heavy rains {361 mm}. Here is the consolidated details of cancellation/short termination etc. #WRUpdates pic.twitter.com/dVy7f5y7e9
— Western Railway (@WesternRly) July 1, 2019
Post Your Comments