
ഡോക്ടര്‍മാരുടെ ദിനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ കുറിച്ച് ചിലര്‍ കുറിപ്പുകളെഴുതി ആശംസകള്‍ നേരുകയുണ്ടായി. എന്നാലിതാ ഒരു ഡോക്ടര്‍ തന്നെ തനിക്ക് പരിചയമുള്ള ഡോക്ടര്‍മാരെ കുറിച്ച് കുറിപ്പെഴുതിയിരിക്കുന്നു. ജീവിതവും മെഡിസിനും ഒരു ത്രാസില്‍ തൂക്കുമ്പോള്‍ പലപ്പോഴും മെഡിസിന് മുന്‍തൂക്കം കൊടുക്കുന്ന ഒരു പറ്റം ഡോക്ടര്‍മാര്‍, ജീവിതം തന്നെ സര്‍ജറിയെ സ്‌നേഹിക്കുവാന്‍ വേണ്ടി മാറ്റി വെച്ച രവീന്ദ്രന്‍ സര്‍. സമ്മാനം കിട്ടിയ തുക മുഴുവന്‍ പ്രളയത്തിന് നല്‍കിയ ഡോ. വീണ തുടങ്ങിയവരെ കുറിച്ചൊക്കെ എഴുതിയിരിക്കുന്നത് ഡോ. ഷിനു ശ്യാമളന്‍ ആണ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഗര്‍ഭിണിയായിരിക്കുമ്പോള്‍ കൊല്‍ക്കത്തയിലെ ഒരു തെരുവില്‍ തലകറങ്ങി വീണ ഡോക്ടര്‍. ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഞങ്ങളുടെ റെബേക്ക ജെയിംസ് മാഡം. കുട്ടിയ്ക്ക് ചികിത്സ വേണ്ടി വന്നപ്പോള്‍ കഷ്ടപ്പെട്ട മാഡം. പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു കൊതുക് കടിച്ചത് പോലെയെ തോന്നുന്നുള്ളുവെന്ന് പറഞ്ഞു ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയ മാഡം.
ഒരു ലാപ്‌ടോപ്പ് നന്നാക്കാന്‍ കാശു കൂട്ടിവെച്ച ഡോക്ടര്‍ നെല്‍സന്റെ കുറിപ്പ്. പി. ജി കഴിഞ്ഞിട്ടും പി.എസ്.സി ലിസ്റ്റില്‍ ഉണ്ടായിട്ടും ജോലി ലഭിക്കാത്ത വിഷയത്തില്‍ ഫേസ്ബുക്കില്‍ നിറഞ്ഞ കുറിപ്പുകള്‍.
ഡോക്ടര്‍മാര്‍ എന്നു പറയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ വലിയ വീട്, കാശ്, ജോലിക്കാര്‍, അങ്ങനെ തുടങ്ങി ഒരുപാട് സങ്കല്‍പ്പങ്ങള്‍ വരും. പക്ഷെ എല്ലാവരുടെയും കഥ അങ്ങനെയാവില്ല.
ഒരു കാലത്തു കഷ്ടപ്പാടുകളിലൂടെ കടന്ന് പോകാത്ത ഒരു ഡോക്ടറും ഉണ്ടാകില്ല. പ്രത്യേകിച്ചു പഠിച്ചു കഴിഞ്ഞു കുറച്ചു കാലം പി.ജി സീറ്റ് നേടുന്ന വരെയുള്ള കാലം. ശേഷവും തീരുന്നില്ല. അതു കഴിഞ്ഞു ഇടയ്ക്കുള്ള വിവാഹം. സ്ത്രീകളാണെങ്കില്‍ പഠനത്തിന് ഇടയ്ക്കുള്ള പ്രസവവും ലീവും, അതുകഴിഞ്ഞു വീണ്ടും പി.ജി പൂര്‍ത്തികരിക്കാനുള്ള ബദ്ധപ്പാട്. അങ്ങനെ തുടങ്ങി ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടാകും.
അതുകഴിഞ്ഞു നല്ലൊരു ജോലി തേടിയുള്ള നടത്തം. അമര്‍ മാഡത്തിനോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു ‘ജോലിക്ക് പോകുമ്പോള്‍ മാഡം കുട്ടികളെ നോക്കിയത്?’ ..’കുട്ടികളൊക്കെ തന്നെ വളര്‍ന്നെന്നെ’. ആ ഉത്തരത്തില്‍ ഒരുപാട് കഷ്ടപ്പാടുകളുടെ കഥകളുണ്ട്. കഷ്ടപ്പെട്ട് ജോലി നേടി നെട്ടോട്ടം ഓടുമ്പോള്‍ മക്കളെപ്പോലും നെഞ്ചോട് ചേര്‍ക്കുവാന്‍ സമയം കിട്ടാറില്ല എന്നത് ഒരു പുറം.
ജീവിതം തന്നെ സര്‍ജറിയെ സ്‌നേഹിക്കുവാന്‍ വേണ്ടി മാറ്റി വെച്ച രവീന്ദ്രന്‍ സര്‍. സമ്മാനം കിട്ടിയ തുക മുഴുവന്‍ പ്രളയത്തിന് നല്‍കിയ ഡോ. വീണ.
അത്യാതിഹ വിഭാഗത്തില്‍ ജോലി ചെയ്യുമ്പോള്‍ എട്ട് മണിക്കൂര്‍ ഷിഫ്റ്റ് ഓടിയോടി തളരുന്ന ഒരു കൂട്ടമുണ്ട്. രാത്രിയെന്നോ പകലെന്നോ ദിവസമേതെന്നോ മറന്ന് പോകുന്ന കാഷ്യുവാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാര്‍.
അങ്ങനെ ഒരുപാട് പേരുടെ ഉദാഹരങ്ങള്‍ ഉണ്ട്. ജീവിതവും മെഡിസിനും ഒരു ത്രാസില്‍ തൂക്കുമ്പോള്‍ പലപ്പോഴും മെഡിസിന് മുന്‍തൂക്കം കൊടുക്കുന്ന ഒരു പറ്റം ഡോക്ടര്‍മാര്‍.
ഇന്നവരെ ഓര്‍ത്തെ മതിയാകു. ഇന്നവരുടെ ദിവസമാണ്. അവരുടെ നേട്ടങ്ങളില്‍ മുങ്ങി പോകുന്ന അവരുടെ കഷ്ടപാടുകള്‍ക്ക് നിറം പകരുന്ന ഡോക്ടര്‍മാരുടെ ദിവസമാണ്. എല്ലാ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ക്കും ഡോക്ടര്‍സ് ദിന ആശംസകള്‍ ??
ഡോ. ഷിനു ശ്യാമളന്‍
https://www.facebook.com/Drshinuofficial/photos/a.1460266424056892/2363823433701182/?type=3&__xts__%5B0%5D=68.ARBEU9NF02NvEcJHMetX0Ay9Ew1-2kEYCz1RdWpuvtTKBX8L-X2b0vlpAz5DwRC6Pu5I-sWwOjF1_J5gWNkQYz_jCw3P8MMJ8i0aT-jzXCGiSvFkyEbDm_bwnt_lCkNAFHbMmqNpvIHogVDLED94h3Gz2ZkYlZmioabirmAap1Tl42Qc3qwOK0gbi5S8zLG02qv78_fao7dXzfmDIcqdEYjr6E45M9XdGOvLHILQiryZ_IfutqYjrCY5VxEKEuofgYAgD-G4GRa0mqiAb5grV4Xxh_vgWadGtLZ_pp2KWIypdIcPlrJBZXMugYGCsgU8e1yDaIzPT8q3ckdmjPYqu3jlVUlp&__tn__=-R
Post Your Comments