Latest NewsDevotional

ഗണപതി ഭഗവാന് മൂന്നു നാള്‍ നാരങ്ങാമാല നൽകിയാൽ

വിഘ്‌നങ്ങള്‍ തീര്‍ക്കുന്ന ഭഗവാനാണ് വിഘ്‌നേശ്വരൻ അഥവാ ഗണപതി. ഗണപതിയെ പ്രസാദിപ്പിയ്ക്കുവാന്‍ പല വഴിപാടുകളുമുണ്ട്. ആഗ്രഹ സാഫല്യത്തിനായി ഗണേശ ഭഗാവന് നടത്തുന്ന വഴിപാടാണ് നാരങ്ങാമാല വഴിപാട്. 18 നാരങ്ങാ വീതം മാല കെട്ടി മൂന്നു ദിസം അടുപ്പിച്ചു ഭഗവാന് ചാര്‍ത്തുന്നത് ആഗ്രഹസാഫല്യത്തിന് സഹായിക്കും. പക്കപ്പിറന്നാള്‍ വരുന്നതിന് രണ്ടു ദിവസം മുന്‍പായി മാല ചാർത്തി തുടങ്ങണം. മൂന്നാം ദിവസം അതായത് പക്കപ്പിറന്നാളിന് അന്നായി മൂന്നാമത്തെ മാലയും സമര്‍പ്പിച്ച് ആളുടെ പേരിലും നാളിലും വിഘ്‌നഹരസ്‌തോത്ര പുഷ്പാഞ്ജലി നടത്തുകയോ വിഘ്‌നഹര സ്‌തോത്രം ചൊല്ലി മുക്കുററ്ി അര്‍പ്പിയ്ക്കുകയോ ചെയ്താല്‍ ഗുണം ലഭിയ്ക്കും.

മുക്കുററി മാല ഗണപതിയ്ക്കു പ്രിയപ്പെട്ട മറ്റൊരു വഴിപാടാണ്. ഇത് സന്തുഷ്ട ദാമ്പത്യത്തിനും ദാമ്പത്യത്തിന്റെ ഉറപ്പിനും വേണ്ടി ചെയ്യുന്ന വഴിപാടാണ്. കറുക, മുക്കുററി എന്നിവ മാലയല്ലാതെ ഗണപതിയ്ക്കു സമര്‍പ്പിയ്ക്കുന്നതും ഗണപതിയെ പ്രസാദിപ്പിയ്ക്കുവാന്‍ ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button