പലരുടെയും ജീവിതത്തിലെ വില്ലനാണ് ഇന്ന് കൊളസ്ട്രോൾ , കൊളസ്ട്രോളിനെ ഏവർക്കും പേടിയാണ്. . കൊളസ്ട്രോൾ പരിശോധിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാമോ?
ഇതിനായി ആഹാരം കഴിക്കാതെയാണ് കൊളസ്ട്രോൾ പരിശോധിക്കേണ്ടത്. ശക്തിയായ പനി, ശ്വാസകോശത്തിലും മൂത്രാശയത്തിലും അണുബാധ പോലെയുള്ള രോഗങ്ങളുള്ളപ്പോൾ പരിശോധന വേണ്ട. കൊളസ്ട്രോൾ പരിശോധനയക്ക് 24 മണിക്കൂർ മുൻപ് മദ്യം, പുകവലി എന്നിവ നിർത്തണം. സാധാരണ ചെയ്യുന്ന വ്യായാമം തുടരാം.
എന്നാൽ സാധാരണയായി രക്തത്തിലെ ടോട്ടൽ കൊളസ്ട്രോളാണു പരിശോധിക്കാറ്. ടോട്ടൽ കോളസ്ട്രോളും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ, ചീത്ത കൊളസ്ട്രോളായ എൽഡിഎൽ, ട്രൈഗ്ലിസറൈഡ് എന്നിവ വേർതിരിച്ചുള്ള പരിശോധനയാണ് ലിപിഡ് പ്രൊഫൈൽ. പാരമ്പര്യമായി ഹൃദ്രോഗ സാധ്യത കൂടിയവർ, പൊണ്ണത്തടി, പ്രമേഹം എന്നിവ ഉള്ളവർ 10 വയസ്സാകുമ്പോൾ ലിപിഡ് പ്രൊഫൈൽ ടെസ്റ്റും പിന്നീട് രണ്ടു വർഷ ഇടവേളകളിൽ ടോട്ടൽ കൊളസ്ട്രോളും പരിശോധിക്കണം.
Post Your Comments