മരിച്ചുപോയവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ എത്തുമത്രേ… പൂവായും പൂമ്പാറ്റയായും പക്ഷികളായുമൊക്കെ അവര്‍ നമുക്കരികില്‍ ജീവിക്കും എന്നാണ് വിശ്വാസം. അത്തരത്തില്‍ ഒരു അനശ്വരചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു വിവാഹാഘോഷത്തിനിടെ പകര്‍ത്തിയ ഈ ചിത്രം ആ വിശ്വാസത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ്. പെന്‍സില്‍വാനിയയിലുള്ള മാക്സ് വാന്‍ ഗോര്‍ഡറിന്റെ വിവാഹത്തിലാണ് ആദ്യാവസാനം വരെ ഒരു ശലഭം സാന്നിദ്ധ്യമുറപ്പിച്ചത്. ഒരു പൂമ്പാറ്റ മാത്രം മാക്‌സ് വാന്റെ വിവാഹം തീരുവോളം അച്ഛന്റെ വിരല്‍ത്തുമ്പില്‍ ഇരുന്നു. മാക്‌സ് വാന്‍ ഗോര്‍ഡറിനും കുടുംബത്തിനും പൂമ്പാറ്റകളോട് ഒരു പ്രത്യേകതരം അടുപ്പമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുമസ് അവധിക്കാലത്ത് അപകടത്തില്‍ മരിച്ചുപോയ സഹോദരി വനേസ പൂമ്പാറ്റകളുടെ ലോകത്ത് പുനര്‍ജനിച്ചിട്ടുണ്ടാകുമെന്നാണ് ഇവരുടെ വിശ്വാസം.
അതുകൊണ്ട് തന്നെ തന്റെ വിവാഹത്തിന്റെ പ്രതിജ്ഞാവാചകം ചൊല്ലുന്നതിന് തൊട്ടുമുന്‍പ് സഹോദരിയുടെ ഓര്‍മയ്ക്കായി ശലഭങ്ങളെ പറത്താമെന്ന് മാക്‌സ് വാനും കുടുംബവും തീരുമാനിച്ചു. വിവാഹ വേദിയായ ഫാം ഹൗസില്‍ നിറയെ ശലഭങ്ങള്‍ പാറി നടന്നു. അതിലൊരു ശലഭം മാക്‌സ് വാനിന്റെ പിതാവിന്റെ വിരല്‍തുമ്പില്‍ വന്നിരുന്നു. വിരലുകള്‍ ചലിപ്പിച്ചിട്ടും ഓടിച്ചു വിടാന്‍ നോക്കിയിട്ടും അത് പടിവിടാതെ തന്നെ ഇരുന്നു. ചടങ്ങുകള്‍ അവസാനിക്കുന്നതു വരെ പൂമ്പാറ്റ അനങ്ങാതിരുന്നു. ഉറപ്പായും സഹോദരി ചടങ്ങുകള്‍ കാണാന്‍ ശലഭമായി പുനര്‍ജിനിച്ചതാകുമെന്ന് മാക്‌സ് വാനും കുടുംബവും വിശ്വസിക്കുന്നു. ഈ സുന്ദരനിമിഷം ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതോടെ അനശ്വരമായ ചിത്രമായി അത് മാറി.
Post Your Comments