മുംബൈ : ലൈംഗിക പീഡന പരാതിയുമായി ബന്ധപെട്ടു അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതി നാളെ വിധി പ്രസ്താവിക്കും. ജാമ്യാപേക്ഷയിൽ വിധി വരും വരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. യുവതിയുടെ അഭിഭാഷകൻ വാദങ്ങൾ എഴുതി നൽകി. ബിനോയിയുടെ അഭിഭാഷകന് മറുപടി നൽകാൻ സാവകാശം നൽകി. ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി ഇന്നും നിരവധി തെളിവുകൾ കോടതിയിൽ ഹാജരാക്കി. യുവതി പരാതി നൽകി ഒരാഴ്ച കഴിഞ്ഞ് ജൂൺ 20നാണ് ബിനോയ് ജാമ്യ ഹർജി നൽകിയത്.
വിവാഹം ചെയ്ത് ഉപേക്ഷിച്ചതിന് 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി അയച്ച വക്കീൽ നോട്ടീസും വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി യുവതി പൊലീസിൽ നൽകിയ പരാതിയും മുൻനിർത്തി ഇത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് ബിനോയ് കോടിയേരി വാദിക്കുന്നത്.
Post Your Comments