ഒരു ദിവസം ഒരു ആപ്പിൾ കഴിക്കുന്നതു ഡോക്ടറെ ഒഴിവാക്കാൻ സഹായിക്കുമെന്നതു പഴമൊഴിയാണ്. എന്നാൽ ഇത് സത്യമാണെന്നാണ് ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും, കൊളസ്ട്രോൾ കുറയ്ക്കുന്നതിനും, ചർമസംരക്ഷണത്തിനും ആപ്പിൾ വളരെ ഗുണം ചെയ്യും.
ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, പോളിഫീനോൾസ് എന്നീ ശക്തിയേറിയ ആൻറി ഓക്സിഡൻറുകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിർത്തുന്നതിനും സഹായകം. 100 ഗ്രാം ആപ്പിൾ കഴിക്കുന്നതിലൂടെ 1500 മില്ലിഗ്രാം വിറ്റാമിൻ സി ശരീരത്തിനു ലഭിക്കുന്നതായി ഗവേഷകർ പറയുന്നു.
ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു. ഇതിലെ മാലിക് ആസിഡ്, ടാർടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ആപ്പിൾ ഉത്തമമാണ്.
Post Your Comments