ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ സ്വകാര്യവത്‌കരിക്കുന്നതിന് മുൻപ് ശമ്പള കുടിശിക ഇനത്തിലുള്ള 1,200 കോടി രൂപ ഉടന്‍ നല്‍കണമെന്ന ആവശ്യവുമായി പൈലറ്റുമാർ. കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ അശ്വനി ലോഹാനിക്ക് അയച്ച കത്തിലാണ് എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് പൈലറ്റ്‌സ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞതിന്റെ പശ്‌ചാത്തലത്തിലാണ് പൈലറ്റുമാരുടെ സംഘടന കുടിശിക നൽകാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കുടിശിക ഉടന്‍ വീട്ടിയില്ലെങ്കില്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍.സി.എല്‍.ടി) സമീപിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments